ഹൈക്കോടിയിലെ പ്രമുഖ അഭിഭാഷകന്‍ എംസി നമ്പ്യാര്‍ നിര്യാതനായി

കൊച്ചി : കേരള ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ എംസി നമ്പ്യാര്‍ (84) നിര്യാതനായി. എറണാകുളം നോര്‍ത്ത്‌ ഇഎസ്‌ഐ ഹോസ്‌പിറ്റലിന്‌ സമീപം മൃതംഗശൈലമാണ്‌ വസതി. 2021 നവംബര്‍ 16ന്‌ വൈകിട്ട്‌ നാലിന്‌ പച്ചാളം ശാന്തി കവാടത്തില്‍ സംസ്‌കാരം. ജനസംഘം, ബിഎംഎസ്‌, അഭിഭാഷക പരിഷത്ത്‌, എന്നിവയുടെ സംസ്ഥാന വൈസ്‌ പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

ഭാര്യ : ഹൈമവതി നമ്പ്യാര്‍. മക്കള്‍; ഹൈക്കോടതിയിലെ കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ ഡോ. എം രാജേന്ദ്രകുമാര്‍, എറണാകുളം ഗവ. ലോക്കോളേജ്‌ പ്രിന്‍സിപ്പല്‍ ഡോ. ബിനു, എം നമ്പ്യാര്‍, കമാന്‍ഡര്‍ എംഎസ്‌കെ നമ്പ്യാര്‍. മരുമക്കള്‍ റിട്ട. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ ടിപി ശ്രീകുമാര്‍, സുമ, ശ്രീജ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →