19 കാരിയും കുഞ്ഞും തീ കൊളുത്തി മരിച്ച സംഭവത്തില്‍ ഭര്‍തൃമാതാവ്‌ കസ്‌റ്റഡിയില്‍

മലപ്പുറം : മലപ്പുറം കുറ്റിപ്പുറത്ത്‌ യുവതിയും എട്ടുമാസം പ്രായമായ കുഞ്ഞും ഭര്‍തൃവീട്ടില്‍ തീകൊളുത്തി മരിച്ചതായി കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിന്റെ മാതാവിനെയും ഇവരുടെ പേരമകളെയും കുറ്റിപ്പുറം പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. തവനൂര്‍ അയങ്കലത്ത വടക്കത്ത്‌ വളപ്പില്‍ ബാസ്‌ ബസത്തിന്റെ ഭാര്യ സുഹൈല നസ്രിന്‍ (19) മകള്‍ ഫാത്തിമ ഷഹ്‌റ എന്നിവരാണ്‌ മരിച്ചത്‌. 2021 നവംബര്‍ 15 തിങ്കളാഴ്‌ച വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം. സ്‌ത്രീധനത്തെ ചൊല്ലിയുണ്ടായ ഗാര്‍ഹിക പീഡനമാണ് മരണകാരണമെന്ന പരാതിയില്‍ ഭര്‍ത്താവിന്റെ മാതാവിനെയും പേര മകളെയും കുറ്റിപ്പുറം പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. മകളുടെ വീട്ടിലായിരുന്ന ഭര്‍തൃമാതാവും പേരമകളും തിങ്കളാഴ്‌ച ഉച്ചക്കാണ്‌ അയങ്കലത്തെ വീട്ടിലെത്തിയത്‌. തുടര്‍ന്ന്‌ ഇവര്‍ സുഹൈല നസ്രിനുനുമായി തര്‍ക്കമുണ്ടായി ഇതോടെ മുറി പൂട്ടിയ ശേഷം തീ കൊളുത്തുകയായിരുന്നു. അയല്‍വാസികളെത്തി. മുറി പൊളിച്ചാണ്‌ അകത്തുകയറിയത്‌.

2020 ജൂലൈയിലാണ്‌ ബാസ്‌ ഹസ്രത്തും സുഹൈല നസ്രിനും വിവാഹിതരായത്‌. 20 പനോളം സ്‌ത്രീധനം നല്‍കിയിരുന്നു. എന്നാല്‍ ഇത്‌ കുറവാണെന്ന് പറഞ്ഞ്‌ പലതവണ ഭര്‍തൃമാതാവ്‌ വഴക്കുണ്ടാക്കിയതായി നസ്രിന്‍ വീട്ടുകാരോട്‌ പറഞ്ഞിരുന്നു. തുടര്‍ന്ന്‌ വീട്ടുകാര്‍ ഇക്കാര്യം ഭര്‍ത്താവിനെയും പിതാവിനെയും അറിയിച്ചിരുന്നു. ഇത്‌ മേലില്‍ ആവര്‍ത്തിക്കില്ലെന്ന്‌ ഭര്‍തൃപിതാവ്‌ വീട്ടുകാരോട്‌ പറയുകയും ചെയ്‌തിരുന്നു.

എന്നാല്‍ ഇതിനുശേഷവും വഴക്കുണ്ടാക്കിയതായി നസ്രിന്റെ ബന്ധുക്കള്‍ പറഞ്ഞു. ബാസ്‌ ബസത്ത്‌ ഗള്‍ഫിലാണ്‌. കൂടല്ലൂര്‍ സ്വദേശിനിയാണ്‌ സുഹൈല നസ്രിന്‍. പിതാവ്‌ ഹംസ. മാതാവ്‌ : ഫാത്തിമ. ചൊവ്വാഴ്‌ച പോസറ്റ്‌ മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക്‌ വിട്ടുകൊടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →