എറണാകുളം: തൃക്കാക്കര കേന്ദ്രീയ വിദ്യാലയം: നടപടികൾ ഊർജിതമാക്കും

എറണാകുളം: തൃക്കാക്കരയില്‍ കേന്ദ്രീയ വിദ്യാലയം ആരംഭിക്കുന്നതിനായുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. താത്കാലിക കെട്ടിടം ലഭ്യമാക്കി ഈ വര്‍ഷം തന്നെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഹൈബി ഈഡന്‍ എം.പി യുടെ സാന്നിധ്യത്തില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ വിദ്യാലയ നിർമാണത്തിനായുള്ള  പ്രാരംഭ നടപടികൾക്കായി ഫണ്ട് ലഭ്യമാക്കുമെന്ന് എം.പി അറിയിച്ചു.

വിദ്യാലയത്തിലേക്ക് വഴി സൗകര്യം ഒരുക്കുന്നതിനായി നടപടികള്‍ സ്വീകരിക്കും. യോഗത്തില്‍ ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്ക്, തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്സണ്‍ അജിതാ തങ്കപ്പന്‍, എറണാകുളം കേന്ദ്രീയവിദ്യാലത്തിലെ പ്രിന്‍സിപ്പാള്‍ ആര്‍. സുരേന്ദ്രന്‍, ഡെപ്യൂട്ടി കളക്ടര്‍ കെ.ടി സന്ധ്യാദേവി, കണയന്നൂര്‍ തഹസില്‍ദാര്‍ രഞ്ജിത് ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →