മയൂഖം എന്ന ചിത്രത്തിലൂടെ ചലച്ചിത്രലോകത്തേക്ക് എത്തി സിനിമാലോകത്തെ ഏറെ ശ്രദ്ധ നേടിയ നടിയാണ് അപർണ നായർ. നോട്ടുബുക്ക് നിവേദ്യം തുടങ്ങിയ ഒട്ടേറെ ചിത്രങ്ങളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ താരം പിന്നീട് അവതരിപ്പിച്ചു.
സോഷ്യൽ മീഡിയയിലൂടെ മാന്യമായി വസ്ത്രം ധരിച്ച ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് തന്റെ വിശേഷങ്ങളെല്ലാം ആരാധകരെ താരം അറിയിക്കാറുണ്ട്. ആ ചിത്രങ്ങളെല്ലാം ഏറെ ഇഷ്ടത്തോടെ തന്നെയാണ് ആരാധകർ ഏറ്റെടുത്തിരുന്നത്.
എന്നാൽ അടുത്തിടെ താരം പങ്കുവെച്ച ഒരു ചിത്രത്തിന് താഴെ ഒരു ആരാധകന്റ കൊതിയാവുന്നു എന്ന വൾഗറായ കമന്റ് ഏറെ വിവാദമായി. എന്നാൽ ആ കമന്റിന് താരം നൽകിയ ഗംഭീരമായ മറുപടിയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചാവിഷയമായി രിക്കുന്നത്.
ആണോ ? വീട്ടിലുള്ളവരെ കാണുമ്പോഴും ഈ കൊതി തോന്നാറുണ്ടോ ? എന്നായിരുന്നു അപർണ ഈ കമന്റിന് നൽകിയ മറുപടി. അപർണയെ പിന്തുണച്ചുകൊണ്ട് നിരവധി ആളുകളാണ് ഇപ്പോൾ രംഗത്തെത്തുന്നത്. ഇതുപോലുള്ള ആളുകൾക്ക് ഇതേ മറുപടി തന്നെയാണ് നൽകേണ്ടത് എന്നാണ് മലയാളികൾ ഒന്നടങ്കം പറയുന്നത്.

