വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധ: കര്‍ണാടകയില്‍ 50ലേറെ പേര്‍ ആശുപത്രിയില്‍

ഷിമോഗ: കര്‍ണാടകയിലെ ഷിമോഗയിലെ അലഡ ഹള്ളി ഗ്രാമത്തില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ച അമ്പതിലേറെ പേര്‍ക്ക് ഭക്ഷ്യവിഷബാധ. കടുത്ത വയറിളക്കത്തോടെയാണ് രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് മക്ഗാന്‍ ജില്ലാ ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് ഡോ.ശ്രീധര്‍ എസ് പറഞ്ഞു. വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാത്രിയില്‍ നൂറുകണക്കിന് ആളുകള്‍ ഭക്ഷണം കഴിച്ചു. അവരില്‍ നിരവധി പേരെ വയറിളക്കത്തിന്റെ ലക്ഷണങ്ങളോടെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവരില്‍ 50 ഓളം പേരെ ശനിയാഴ്ച രാവിലെ ഷിമോഗ ജില്ലാ ആശുപത്രി മക്ഗാനിലേക്ക് മാറ്റി. നിലവില്‍ ഗുരുതരാവസ്ഥയില്ലെന്ന് ഡോ. ശ്രീധര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →