നാഗാലാന്റില്‍ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ കൃഷി നശിച്ചു

കൊഹിമ ആഗസ്റ്റ് 31: നാഗാലാന്‍റില്‍ കഴിഞ്ഞ ഒരാഴ്ച നിരന്തരമായി പെയ്ത മഴയില്‍ കൃഷി നശിച്ചു. കൊഹിമ ജില്ലയിലെ തെക്ക്റുജുമയിലാണ് പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ബുധനാഴ്ച കൃഷികള്‍ നശിച്ചത്. സുലേക്ക് നദിയില്‍ ജലനിരപ്പ് ഉയര്‍ന്നത് മൂലം 30 കൃഷിപാടങ്ങളാണ് നശിച്ചത്. തെക്ക്റുജുമയില്‍ റോഡും വൈദ്യുതിയും തടസ്സപ്പെട്ടു.

കൊഹിമയുടെ ദുരന്തനിവാരണ സേന അടുത്ത ദിവസം തന്നെ സ്ഥലത്തെത്തി പരിശോധിക്കും. പുഴ മുറിച്ച് കടക്കാനായി ഗ്രാമീണര്‍ താത്കാലികമായി ഒരു പാലം നിര്‍മ്മിച്ചു. നെല്‍പ്പാടത്തെ ധാന്യവിളകള്‍ കുറെ നശിച്ചതായി അധികൃതര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →