ചെന്നൈ ആഗസ്റ്റ് 31: ഗ്രാമീണ പ്രദേശങ്ങളിലാണ് ഡോക്ടര്‍മാരുടെ സേവനം കൂടുതലായി വേണ്ടതെന്ന് ശനിയാഴ്ച ഊന്നിപ്പറഞ്ഞ് തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്. തമിഴ്നാട്ടിലാണ് ഏറ്റവും നല്ല ആശുപത്രികളുടെയും കോളേജുകളുടെയും ശൃംഖലയെന്നും പുരോഹിത് കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പുരോഹിത്.
ദന്തല്‍ ആന്‍റ് ഓറല്‍ ഹെല്‍ത്തിന്‍റെ പ്രദര്‍ശനവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഇന്ത്യയില്‍ 300 ഓളം ദന്തല്‍ കോളേജുകളുണ്ട്. പ്രതിവര്‍ഷം 25,000ത്തോളം ബിരുദധാരികള്‍ വിജയിച്ചിറങ്ങുന്നുണ്ട്. അവരെല്ലാം നഗരത്തില്‍ സ്ഥിരവാസമാക്കുന്നു.