ഓയൂര്‍ : ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെളിയനല്ലൂര്‍ ,മുളയറച്ചാല്‍ കൊക്കാട് മുണ്ടക്കല്‍ വീട്ടില്‍ ബിനു തോമസിന്റെയും ജൂലിയുടെയും മകന്‍ ഐവിന്‍ ബിജു(14) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടോടെ ഐവിനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
സിബിഎസ്‌ഇ സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. പൂയപ്പളളി പോലീസ് മേല്‍ നടപടികല്‍ സ്വീകരിച്ചു. മൃതദേഹം പോസ്‌റ്റ് മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

