മഹാരാഷ്ട്രയില്‍ മാവോവാദികള്‍ ഭക്ഷണസാധനങ്ങളുമായി പോയ നാല് ട്രക്കുകള്‍ പിടിച്ചെടുത്ത് കത്തിച്ചു

മുംബൈ: ഭക്ഷണസാധനങ്ങളുമായി പോയ നാല് ട്രക്കുകള്‍ പിടിച്ചെടുത്ത് മാവോവാദികള്‍ കത്തിച്ചു. മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയില്‍ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ഏതാനും മാവോവാദികളെ ഈ മാസം രണ്ടിന് ഏറ്റുമുട്ടലില്‍ പോലീസ് കൊലപ്പെടുത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ജില്ലയില്‍ ചില മാവോവാദി ഗ്രൂപ്പുകള്‍ ബന്ദ് പ്രഖ്യാപിച്ചിരുന്നു. ഇതറിയാതെ എത്തിയ ഡ്രൈവര്‍മാരെ ആയുധംകാട്ടി വിരട്ടിയോടിച്ച ശേഷമായിരുന്നു വാഹനംകത്തിക്കല്‍. റോഡ് ഗതാഗതം താറുമാറാക്കിയതോടെ ചരക്കുനീക്കമെല്ലാം താളംതെറ്റിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →