പുതിയ മദ്യഷാപ്പുകൾ ആരംഭിക്കാനുളള സർക്കാർ നീക്കത്തിനെതിരെ വിഎം സുധീരൻ

തിരുവനന്തപുരം: മദ്യശാലകൾക്ക് മുന്നിലെ തിരക്ക് കുറയ്ക്കാനെന്ന മറവിൽ പുതിയ 175 മദ്യഷാപ്പുകൾക്ക് അനുമതി നൽകാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് വി.എം.സുധീരൻ കത്തയച്ചു. കേരളത്തെ സമ്പൂർണ അരാജക സംസ്ഥാനമായി മാറ്റിയെടുക്കുന്നതാണ് ഈ സമൂഹദ്രോഹനടപടി.

ഇടതുമുന്നണി 2016ലും 2021ലും നിയമസഭാ തിരഞ്ഞെടുപ്പ് പ്രകടന പത്രികകളിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളെ തകിടം മറിക്കുന്നതാണ് നീക്കമെന്നും സുധീരൻ കത്തിൽ ചൂണ്ടിക്കാട്ടി. മന്ത്രിമാരായ എം.വി ​ഗോവിന്ദൻ ,കെ.എൻ ബാല​ഗോപാൽ, കെ.രാജൻ ,വീണാ ജോർജ്,പ്രതിപക്ഷ നേതാവ് വിഡി സതീശൻ, ചീഫ് സെക്രട്ടറി എന്നിവർക്ക് പകർപ്പുകൾ അയച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →