യുവതി റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ വീണ്‌ പരിക്കേറ്റു

കരുനാഗപ്പളലി ; കരുനാഗപ്പളളി റെയില്‍വെ പ്ലാറ്റ്‌ഫോമില്‍ വീണ്‌ യുവതിക്ക്‌ പരിക്കേറ്റു. തെങ്ങമം കൊല്ലാലയില്‍ ശില്‍പ്പാലയത്തില്‍ മോഹനന്റെ മകള്‍ ശില്‍പ്പ(18) ക്കാണ്‌ പരിക്കേറ്റത്‌ .

2021 നവംബര്‍ 9 ചൊവ്വാഴ്‌ച വൈകിട്ട് നാലുമണിയോടെ കുര്‍ള എക്‌സപ്രസ്‌ കടന്നുപോയശേഷമാണ്‌ പെണ്‍കുട്ടിയെ വീണ്‌ കിടക്കുന്ന നിലയില്‍ കണ്ടത്‌. ട്രെയിനില്‍ നിന്ന്‌ വീണതാകാമെന്ന്‌ സംശയിക്കുന്നു. കരുനാഗപ്പളളിയില്‍ നിന്ന്‌ അഗ്നിരക്ഷാസേനയെത്തി പെണ്‍കുട്ടിയെ താലൂക്ക്‌ ആശുപത്രിയിലെത്തിച്ചു. പിന്നീട്‌ ആലപ്പുഴ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →