തിരുവനന്തപുരം: സിനിമ സർഗാത്മക പ്രവർത്തനമാണെന്നും സിനിമയെ സംരക്ഷിക്കേണ്ട ബാധ്യത കോൺഗ്രസ്സിനുണ്ടെന്നന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി. സമരം പിൻവലിക്കാൻ യൂത്ത് കോൺഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ധന നികുതിക്കെതിരെ പ്രതിഷേധം കടുപ്പിക്കുമെന്നും സെക്രട്ടേറിയറ്റ് മുതൽ രാജ്ഭവൻ വരെ മനുഷ്യചങ്ങല നടത്തുമെന്നും അദ്ദേഹം അറിയിച്ചു. തീയതി പിന്നീട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചക്രസ്തംഭന സമരത്തെ താൻ തള്ളിപ്പറഞ്ഞിട്ടില്ലെന്നും അഭിപ്രായങ്ങൾ മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കെപിസിസി ഭാരവാഹി യോഗത്തിൽ പറഞ്ഞു. ഇന്ധനവില വർധനയ്ക്കെതിരായ സമരങ്ങളിൽ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.