സിആര്‍പിഎഫ് ക്യാമ്പിൽ സൈനികര്‍ തമ്മില്‍ വെടിവയ്പ്പ്: നാല് ജവാന്മാർ കൊല്ലപ്പെട്ടു

ന്യൂഡൽഹി: ഛത്തീസ്ഗഡിലെ സുക്മയിൽ സിആര്‍പിഎഫ് ക്യാമ്പിൽ സൈനികര്‍ തമ്മില്‍ വെടിവയ്പ്പ്. നാല് ജവാന്മാർ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു. സൈനികർ തമ്മിലുളള വാക്കുതർക്കമാണ് വെടിവെപ്പിൽ കലാശിച്ചത്.

07/11/21 ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. രണ്ട് സൈനികര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിലേക്ക് കൂടുതല്‍ സൈനികര്‍ ഇടപെടുകയായിരുന്നു. അതിനിടെയാണ് വെടിവെപ്പുണ്ടായത്. പരിക്കേറ്റവരെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില ഗുരുതരമാണ്. സംഭവത്തില്‍ സൈന്യം അന്വേഷണം പ്രഖ്യാപിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →