മൂന്ന് വയസ്സുകാരിയുടെ മുന്നിലിട്ട് വ്യാപാരിയെ വെടിവെച്ചു കൊന്നു

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ മൂന്ന് വയസ്സുകാരിയായ മകളുടെ മുന്നിലിട്ട് കന്നുകാലി വ്യാപാരിയെ വെടിവെച്ചു കൊന്നു. അലിഗഡിലെ മാരിസ് റോഡില്‍ വച്ച് 35 കാരനായ കമാല്‍ ഖാനാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മകളുമായി മടങ്ങുമ്പോഴാണ് സംഭവം. വെള്ളം വാങ്ങാന്‍ കാര്‍ നിര്‍ത്തിയപ്പോള്‍ ഒരു സംഘം വെടിയുതിര്‍ക്കുകയായിരുന്നു. ഖാനെ ഉടന്‍ ജവഹര്‍ലാല്‍ നെഹ്റു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ മണിക്കൂറുകള്‍ക്കകം പ്രതികളിലൊരാളെ പോലിസ് പിടികൂടി. പ്രതി കുറ്റം സമ്മതിച്ചതായി സീനിയര്‍ പോലിസ് സൂപ്രണ്ട് കലാനിധി നൈതാനി പറഞ്ഞു. ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നതിനാല്‍ പ്രതിയുടെ പേരോ കൊലയ്ക്ക് പിന്നിലെ കാരണമോ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →