കടുത്ത അവഗണനയെന്ന്: ബിജെപി വിട്ട് ബംഗാളി നടന്‍

കൊല്‍ക്കത്ത: പാര്‍ട്ടിയില്‍നിന്നു കടുത്ത അവഗണനയാണ് നേരിടുന്നതെന്ന് ആരോപിച്ച് നടന്‍ ജോയ് ബാനര്‍ജി ബിജെപി വിട്ടു. രാജിവെക്കാനുള്ള തീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചതായി ജോയ് പറഞ്ഞു. ജോയ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് റിപോര്‍ട്ട്. 2014 ലാണ് ജോയ് ബാനര്‍ജി ബിജെപിയില്‍ ചേര്‍ന്നത്. എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് മികച്ച പിന്തുണ ലഭിച്ചില്ലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. സംഘടനാപരമായി തന്നെ ഒതുക്കാന്‍ വിവിധ കോണുകളില്‍ നിന്ന് ശ്രമം നടന്നതായി ജോയ് ബാനര്‍ജി ആരോപിച്ചു. 2017ല്‍ താന്‍ സംഘടനയ്ക്ക് വേണ്ടി കൂടുതല്‍ എന്തെങ്കിലും ചെയ്യാനാഗ്രഹിക്കുന്നുവെന്ന് മോദിയോട് പറഞ്ഞിരുന്നുവെന്നും എന്നാല്‍ യാതൊരു പ്രതികരണവുമുണ്ടായില്ലെന്നും ജോയ് പറഞ്ഞു. അടുത്തിടെ ജോയ് ബാനര്‍ജിയെ ദേശീയ എക്സിക്യൂട്ടിവില്‍ നിന്ന് ഒഴിവാക്കിയിരുന്നു. അദ്ദേഹത്തിന്റെ സുരക്ഷയും വെട്ടിക്കുറച്ചു. അതേസമയം ബംഗാള്‍ തിരഞ്ഞെടുപ്പിന് ശേഷം ജോയ്, മമതയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →