ആദ്യ ദിനം 35 കോടിയുടെ കളക്ഷനുമായി അണ്ണാത്തെ

ചെന്നൈ: രജനീകാന്തും ശിവയും ഒന്നിച്ച അണ്ണാത്തെ എന്ന ചിത്രം തമിഴ്നാട്ടിലെ തീയേറ്ററുകളിൽ ആഘോഷം നിറച്ച് മുന്നേറുന്നു. ഈ ചിത്രത്തിന് ആദ്യ ദിവസം തന്നെ തമിഴ്നാട്ടിലെ തിയേറ്ററിൽ നിന്നും മാത്രമായി 35 കോടിയോളം രൂപയാണ് കളക്ഷൻ.എക്കാലത്തെയും ഉയർന്ന ആദ്യദിന കളക്ഷൻ ആണിത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ .

ദീപാവലി ദിനത്തിൽ റിലീസ് ചെയ്ത ഈ ചിത്രം തമിഴ്നാട് ബോക്സ് ഓഫീസിൽ നിന്ന് 34.92 കോടി രൂപയാണ് കളക്ഷൻ നേടിയതെന്നാണ് ഫിലിം ഇൻഡസ്ട്രി ട്രാക്കറായ മനോബാല വിജയ ബാലൻ പുറത്തുവിട്ട റിപ്പോർട്ട് .കൂടാതെ വിവിധ സംസ്ഥാനങ്ങളിലും ഈ ചിത്രം റിലീസ് ആയിരുന്നു.

ഇന്ത്യയിൽ മാത്രമല്ല, വിദേശരാജ്യങ്ങളിലും മികച്ച വരവേൽപ്പ് ലഭിച്ച ഈ ചിത്രം കഴിഞ്ഞ ദിവസം ഓസ്ട്രേലിയയിൽ 11 മണിക്ക് മുന്നേ തന്നെ 63 ലക്ഷം രൂപ നേടിയിരുന്നു. എന്നാൽ സിംഗപ്പൂരിൽ ആദ്യദിവസം നേടിയത് രണ്ടു കോടിയാണ്. മലേഷ്യയിൽ രണ്ടാംസ്ഥാനത്താണ് അണ്ണാത്തെ .

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →