ന്യൂഡല്‍ഹി: പി.എഫ്. അക്കൗണ്ട് ഉടമകള്‍ക്ക് എട്ടര ശതമാനം പലിശ ദീപാവലിക്കു മുമ്പ് ലഭിച്ചേക്കും. കേന്ദ്ര ധനമന്ത്രാലയം അനുകൂല തീരുമാനം കൈക്കൊണ്ടതോടെയാണിത്. ആറുകോടിയിലേറെ ജീവനക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
2020-21 വേളയില്‍ 8.5 ശതമാനം പലിശ നല്‍കാന്‍ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗെനെസേഷന്‍ തീരുമാനിച്ചിരുന്നു. തൊഴില്‍ മന്ത്രിയുടെ നേതൃത്വത്തിലുള്ള ഇ.പി.എഫ്.ഒ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസും കഴിഞ്ഞ വര്‍ഷത്തെ പലിശയായ 8.5% നിലനിര്‍ത്താന്‍ മാര്‍ച്ചില്‍ അനുമതി നല്‍കിയതാണ്. ധനമ്രന്താലയത്തിന്റെ അനുമതിയായിരുന്നു അടുത്ത കടമ്പ. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഇതും കിട്ടിയതോടെയാണു തടസം അകന്നത്.നിക്ഷേപക്കണക്ക് അറിയാന്‍ ജീവനക്കാര്‍ അവരുടെ രജിസ്റ്റേര്‍ഡ് മൊെബെല്‍ നമ്പരില്‍നിന്ന് 01122901406 എന്ന നമ്പരിലേക്ക് മിസ്ഡ് കോള്‍ ചെയ്താല്‍ മതി.പലിശ ഉള്‍പ്പെടെയുള്ള നിക്ഷേപക്കണക്ക് ഉടന്‍ മെസേജ് ആയി കിട്ടും.