റിലീസ് ചെയ്ത് മൂന്ന് വർഷങ്ങൾക്ക് ശേഷം തമിഴ് ചിത്രമായ പരിയേറും പെരുമാൾ ബോളിവുഡിലേക്ക് എത്തുന്നു. 2018 ൽ പുറത്തിറങ്ങിയ മികച്ച തമിഴ് ചിത്രങ്ങളിലൊന്നായിരുന്ന പരിയേറും പെരുമാളിന്റെ ഹിന്ദി റിമേക്ക് റൈറ്റ്സ് കിരൺ ജോഹർ സ്വന്തമാക്കി എന്നാണ് റിപ്പോർട്ടുകൾ .
ജനപ്രീതിക്കൊപ്പം നിരൂപക ശ്രദ്ധയും ലഭിച്ച മാരിസെൽവരാജ് ചിത്രമാണ് ഹിന്ദിയിലേക്ക് എത്തുന്നത്. കിരണിന്റെ ധർമ്മ പ്രൊഡക്ഷൻസ് ഈ ചിത്രo നിർമ്മിക്കുമെന്നും പറയുന്നു. ഹിന്ദി റീമേക്കിന്റെ സംവിധായകനെയും അഭിനേതാക്കളെയും കുറിച്ചുള്ള വിവരങ്ങൾ വൈകാതെ പുറത്തു വരും.

