കന്നട സൂപ്പർ താരം പുനീതിന്റെ മരണം — കർണാടകയിലെ അതീവജാഗ്രത

ബംഗളൂരു: ഇതിഹാസതാരം രാജകുമാറിന്റെ പുനീത് രാജ്കുമാറിന്റെ മരണത്തിൽ ആരാധകർ അക്രമാസക്തമായേക്കുമെന്ന വിവരത്തെ തുടർന്ന് കർണാടകയിൽ അതീവജാഗ്രത. സംസ്ഥാനത്തെ എല്ലാ തിയേറ്ററുകളും അടക്കാൻ സർക്കാർ നിർദ്ദേശം നൽകി.

ഹൃദയാഘാതത്തെതുടർന്ന് ബാംഗ്ലൂരുവിലെ വിക്രം ആശുപത്രിയിൽ ചികിത്സയിലായിരുന്ന താരത്തിനെ കാണാൻ കർണാടക മുഖ്യമന്ത്രി അടക്കമുള്ളവർ എത്തിയിരുന്നു. സിനിമ ഇൻഡസ്ട്രിയിൽ അപ്പു എന്ന പേരിലാണ് താരം അറിയപെട്ടിരുന്നത്.ഭാരത വേഷങ്ങളിലൂടെ സിനിമയിൽ എത്തിയ പുനീതിന് പിന്നീട് ഒരിക്കലും തന്റെ കരിയറിൽ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല എന്നതാണ് സത്യം. ബാലതാരമായി അഭിനയിച്ച ആദ്യ സിനിമ തന്നെ ദേശീയ അവാർഡിനർഹമായത് താരത്തിന് ജന്മസിദ്ധമായി ലഭിച്ച അഭിനയ സിദ്ധി എടുത്ത് കാണിക്കുന്നതാണ്.

കർണാടക സർക്കാരിൽ നിന്നും മികച്ച ബാലനടനുള്ള പുരസ്കാരവും മികച്ച നടനുള്ള പുരസ്കാരവും രണ്ടു തവണയും മറ്റ് നിരവധി പുരസ്കാരങ്ങളും ചെറിയ പ്രായത്തിനുള്ളിൽ തന്നെ പുനീത് സ്വന്തമാക്കിയിട്ടുണ്ട്.ഗായകൻ അഭിനേതാവ് ടെലിവിഷൻ അവതാരകൻ നിർമാതാവ് എന്നീ രംഗങ്ങളിൽ പുനീത് തിളങ്ങിയിരുന്നു.സാൻഡൽവുഡ് സൂപ്പർതാരം ശിവരാജ് കുമാർ സഹോദരൻ ആണ് .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →