വിനീത് ശ്രീനിവാസൻ തിരക്കഥയും സംവിധാനവും ചെയ്യുന്ന ചിത്രമാണ് ഹൃദയം . പ്രണവ് മോഹൻലാൽ നായകനാകുന്ന ഈ ചിത്രത്തിന്റെ ആദ്യ ഗാനം പുറത്ത് വന്നു. നേരത്തെ തന്നെ ഈ ഗാനത്തിന്റെ ടീസർ ആരാധകർ ഏറ്റെടുത്തിരുന്നു –
സംഗീതസംവിധായകനായ ഹിഷാം അബ്ദുൽ വഹാബും ദർശന രാജേന്ദ്രനും ചേർന്ന് ആലപിച്ചിരിക്കുന്ന ദർശന എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. അരുൺ ആലാട്ടിന്റെ വരികൾക്ക് ഹിഷാം അബ്ദുൽവഹാബ് തന്നെയാണ് സംഗീതം നൽകിയിരിക്കുന്നത്.
കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനും നായികമാരാകുന്ന ഈ ചിത്രം സംഗീതത്തിന് ഏറെ പ്രാധാന്യം നല്കികൊണ്ട് ഒരുക്കുന്ന ചിത്രമാണ്. 15 പാട്ടുകളാണ് ഈ ചിത്രത്തിലുള്ളത്.
മെറിലാൻഡ് സിനിമാസ് ആന്റ് ബിഗ് ബാങ് എൻറെർടെയ്മെന്റിന്റെ ബാനറിൽ വൈശാഖ് സുബ്രഹ്മണ്യം നിർമ്മിക്കുന്ന ഹ്രദയത്തിൽ അജു വർഗീസ്, ബൈജു സന്തോഷ്, അരുൺ കുര്യൻ, വിജയരാഘവൻ , തുടങ്ങിയവരാണ് മറ്റു താരങ്ങൾ . ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തിലാണ് നിർവഹിക്കുന്നത്.

