ന്യൂഡല്‍ഹി: ആര്യന് ഖാന് മയക്കുമരുന്ന് നല്‍കിയെന്ന ആരോപണം തള്ളി നടി അനന്യ പാണ്ഡേ. മയക്കുമരുന്ന് ഇടപാടുകാരുടെ നമ്പറുകള്‍ നല്‍കുക വഴി 2018-19ല്‍ ആര്യനെ മയക്കുമരുന്നു സംഘടിപ്പിക്കാന്‍ അനന്യ മൂന്നുതവണ സഹായിച്ചുവെന്നും എന്‍.സി.ബി. വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ താന്‍ മയക്കുമരുന്നുപയോഗിക്കുകയോ അവ ആര്‍ക്കെങ്കിലും എത്തിച്ചുനല്‍കുകയോ ചെയ്തിട്ടില്ലെന്നാണ് അനന്യ എന്‍.സി.ബിയ്ക്കു മുന്നില്‍ വ്യക്തമാക്കിയിട്ടുള്ളത്.അനന്യയുടെ മുംെബെ ബാന്ദ്രയിലുള്ള വീട് വ്യാഴാഴ്ച റെയ്ഡ് ചെയ്ത എന്‍.സി.ബി. അവരുടെ ലാപ്ടോപ്പും മൊെബെല്‍ ഫോണുകളും പിടിച്ചെടുത്തിരുന്നു. കേസുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച രണ്ടുമണിക്കൂര്‍ ചോദ്യം ചെയ്തശേഷം വീണ്ടും ഹാജരാകണമെന്ന് നിര്‍ദേശിച്ച് അനന്യയെ വിട്ടയക്കുകയായിരുന്നു. ആര്യന് ഖാനുമായുള്ള വാട്സ്ആപ്പ് ചാറ്റുകളുടെ പേരിലാണ് അനന്യയെ ചോദ്യം ചെയ്യലിനു വിളിപ്പിച്ചത്. അനന്യയാണ് ആര്യന് ഖാന് മയക്കുമരുന്നുകള്‍ എത്തിച്ചുനല്‍കിയെന്നാണ് വാട്സ്ആപ്പ് ചാറ്റുകളില്‍ നിന്ന് വ്യക്തമാകുന്നത് എന്നാണ് എന്‍.സി.ബി. വൃത്തങ്ങള്‍ നല്കുന്ന സൂചന.
ആര്യന് ഖാന് മയക്കുമരുന്ന് നല്‍കിയെന്ന ആരോപണം തള്ളി നടി അനന്യ പാണ്ഡേ
