ഓര്‍ത്തഡോക്‌സ്‌ മെത്രാപോലീത്ത തോമസ്‌ മാര്‍ അത്താനാസ്യോസിന്റെ മരണം കൊലപാതകമെന്ന്‌ ആരോപണം. പോലീസ്‌ കേസെടുത്തു

എറണാകുളം.: മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനിസഭ മുതിര്‍ന്ന മെത്രാപോലീത്തയും, ചെങ്ങന്നൂര്‍ ഭദ്രാസനാധിപനുമായ മാര്‍ അത്താനസ്യോസിന്റെ മരണത്തില്‍ പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു. മെത്രാപോലീത്തയുടെ മരണം കൊലപാതകമാണെന്ന പരാതിയിലാണ്‌ എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തത്‌. ഓര്‍ത്തഡോക്‌സ്‌ സഭ കാതോലിക്കാ ബാവ ഗീവര്‍ഗീസ്‌ മാര്‍ യൂലിയോ മെത്രാപ്പോലീത്ത, ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ സെക്രട്ടറി ബിജു ഉമ്മന്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ്‌ കേസെടുത്തത്‌.

കൊലപാതകം, ഗൂഡാലോചന അടക്കമുളള വകുപ്പുകള്‍ പ്രകാരമാണ്‌ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തത്‌. മരണം കൊലപാതകമാണെന്ന്‌ ചൂണ്ടിക്കാട്ടി പുത്തന്‍കുരിശ്‌ സ്വദേശി തോമസ്‌ ടി പീറ്റര്‍ നല്‍കിയ പരാതിയില്‍ എറണാകുളം അഡീണല്‍ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോ ടതി നിര്‍ദ്ദേശ പ്രകാരമാണ്‌ നോര്‍ത്ത് പോലീസ്‌ കേസെടുത്തത്‌. 2018 ആഗസ്‌റ്റ്‌ 24ന്‌ പുലര്‍ച്ചെയാണ്‌ മാര്‍ അത്താനാസ്യോസ്‌ എറണാകുളത്ത്‌ ട്രെയിനില്‍ നിന്ന്‌ വീണ്‌ മരിച്ചത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →