തിരുവനന്തപുരം: തിരുവനന്തപുരത്ത് നവവധുവിനെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആര്യനാട് ആനന്ദപുരം സ്വദേശിനി ആദിത്യയെയാണ് ( 23) രാവിലെ പത്ത് മണിയോടെ ഭർത്താവിന്റെ വീട്ടിലെ കിടപ്പ് മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒന്നരമാസം മുൻപായിരുന്നു ആദിത്യയുടെയും മിഥുന്റെയും വിവാഹം നടന്നത്.
ഭർത്താവ് ജോലിക്ക് പോയപ്പോൾ ഉച്ചഭക്ഷണമുൾപ്പെടെ തയാറാക്കി നൽകിയിരുന്നു ആദിത്യ. ഭ പ്രഭാത ഭക്ഷണത്തിന് ശേഷം കിടപ്പ് മുറിയിലേക്ക് പോയ ആദിത്യയെ ഏറെ നേരമായിട്ടും കാണാതിരുന്നതിനെ തുടർന്ന് ഭർതൃവീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് ആദിത്യയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.
പൊലീസെത്തി അന്വേഷണം ആരംഭിച്ചു. ആദിത്യയുടെ മൊബൈൽ അടക്കം പരിശോധിക്കുകയാണ്. ഭർത്താവ് മിഥുന്റെ മൊഴിയും രേഖപ്പെടുത്തി.

