വണ്ണപ്പുറം: മദ്യപാനം ചോദ്യംചെയ്ത മുത്തശിയെ യുവാവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി. വണ്ണപ്പുറം ചീങ്കല്‍ സിറ്റി പുത്തന്‍പുരയ്ക്കല്‍ ശ്രീജേഷാ(32) ണ് പിടിയിലായത്. വ്യാഴാഴ്ചരാത്രി പത്തോടെയായിരുന്നു സംഭവം. ശ്രീജേഷിന്റെ പിതൃമാതാവ് പാപ്പിയമ്മ ഇയാളുടെ മദ്യപാനം പലപ്പോഴും എതിര്‍ത്തിരുന്നു. വ്യാഴാഴ്ചയും ഇവര്‍ തമ്മില്‍ ഇതേച്ചൊല്ലി വഴക്കുണ്ടായി. ഇതിനിടെയാണ് ശ്രീജേഷ് പാപ്പിയമ്മയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയതെന്ന് പോലീസ് പറഞ്ഞു. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തു. ഗുരുതരമായി പൊള്ളലേറ്റ പാപ്പിയമ്മ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.