ന്യൂഡല്‍ഹി: : ശാസ്ത്രീയവശങ്ങള്‍ പൂര്‍ണമായും പരിശോധിച്ചും ലഭ്യത ഉറപ്പാക്കിയും മാത്രമേ കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമുള്ള കോവിഡ് വാക്‌സിനേഷനെക്കുറിച്ച് അന്തിമതീരുമാനമെടുക്കൂ എന്ന് കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് ദൗത്യസംഘം തലവന്‍ വി.കെ. പോള്‍. പതിനെട്ടുവയസിനു മുകളിലുള്ളപൗരന്മാര്‍ക്കായി കോവിഷീല്‍ഡ്, കോവാക്‌സിന്‍, സ്പുട്‌നിക് എന്നിങ്ങനെ മുന്നുവാക്‌സിനുകള്‍ക്കാണു രാജ്യത്ത് അനുമതി. സൈഡസ് കാഡില തദ്ദേശീയമായി വികസിപ്പിച്ച, സൂചി ഉപയോഗിക്കാതെ ചര്‍മത്തിനകത്തേക്കു കുത്തിവയ്ക്കാന്‍ കഴിയുന്ന സൈ കോവ് -ഡി എന്ന വാക്‌സിനാണ് 12 മുതല്‍ 18 വരെ പ്രായമുള്ളവര്‍ക്കായി ലഭ്യമാക്കുക. മരുന്നതിന് താത്കാലിക അനുമതി ലഭിച്ചിട്ടുണ്ട്. കുട്ടികള്‍ക്കും തൊട്ടുമുകളിലെ പ്രായക്കാര്‍ക്കും മിക്കരാജ്യങ്ങളും പ്രതിരോധ വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. ഇന്ത്യയും ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കും-അദ്ദേഹം പറഞ്ഞു. ഭാരത് ബയോടെക് കുട്ടികള്‍ക്കായി വികസിപ്പിച്ച കോ വാക്‌സിനു താത്കാലിക അനുമതിക്കായി കേന്ദ്ര ഡ്രഗ്‌സ് അതോറിറ്റിയുടെ വിദഗ്ധസമിതിയില്‍നിന്നു ശിപാര്‍ശ ലഭിച്ചിട്ടുണ്ട്. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ (ഡിസിജിഐ) അംഗീകാരംകൂടി ലഭിച്ചാല്‍ കുട്ടികള്‍ക്കായി ഉപയോഗിക്കാവുന്ന രണ്ടാമത്തെ വാക്‌സിനായി ഇതുമാറും. സൈഡസ് കാഡിലയുടെ വാക്‌സിന്‍ നല്‍കുന്നതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ഇതിനു പരിശീലനവും നല്‍കിത്തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു
കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ശാസ്ത്രീയവശങ്ങള്‍ പൂര്‍ണമായും പരിശോധിച്ച ശേഷം: കോവിഡ് ദൗത്യസംഘം തലവന്‍
