കൊച്ചി: അടുത്ത മൂന്നു മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് എട്ടുജില്ലകളിൽ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം 18/10/21 തിങ്കളാഴ്ച രാവിലെ അറിയിച്ചു. എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.
അതിനിടെ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപന പ്രവർത്തനങ്ങൾക്ക് എ.ഡി.ജി.പി വിജയ് സാക്കറയെ സർക്കാർ ചുമതലപ്പെടുത്തി.

