മതിലിടിഞ്ഞു വീണ് തകർന്ന് വീടിനുളളിൽ നിന്ന് 22 ദിവസം മാത്രം പ്രായമുള്ള കുഞ്ഞുൾപ്പടെയുള്ള കുടുംബത്തെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

തിരുവനന്തപുരം: തിരുവനന്തപുരം മുടവൻമുകൾ പാലസ് റോഡിൽ വീടിന് മുകളിലേക്ക് അയൽവാസിയുടെ സംരക്ഷണ ഭിത്തി മറിഞ്ഞുവീണ് വീട് തകർന്നു. വീടിനുള്ളിൽ കുടുങ്ങിയ 22 ദിവസം മാത്രം പ്രായമുള്ള കുഞ്ഞുൾപ്പടെയുള്ള കുടുംബത്തെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.

2021 ഒക്ടോബർ 16 ശനിയാഴ്ച അർദ്ധരാത്രി കഴിഞ്ഞ് 12.45-ഓടെയാണ് സംഭവം. കുടുംബം വാടകയ്ക്ക് താമസിക്കുന്ന ഷീറ്റിട്ട നാല് മുറി വീടിന് മുകളിലേക്കാണ് മതിലിടിഞ്ഞു വീണത്. വീട് പൂർണമായും തകർന്നു .അവശിഷ്ട ങ്ങൾക്കുള്ളിൽ അകപ്പെട്ട ലീല (80), ബിനു (35), ഉണ്ണികൃഷ്ണൻ (26), സന്ധ്യ (23), ജിതിൻ (4), 22 ദിവസം മാത്രം പ്രായമായ കുഞ്ഞ് എന്നിവരെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തുകയായിരുന്നു.

അസ്വസ്ഥതകൾ പ്രകടിപ്പിച്ച ലീലയെയും ഉണ്ണികൃഷ്ണനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കനമുള്ള കോൺക്രീറ്റിനടിയിൽ കുടുങ്ങിപ്പോയ ഉണ്ണികൃഷ്ണനെ ഒന്നര മണിക്കൂറോളം നീണ്ട കഠിനമായ പരിശ്രമത്തിന് ശേഷമാണ് പുറത്തെടുക്കാനായത്. തിരുവനന്തപുരം നിലയത്തിൽ നിന്നുള്ള യൂണിറ്റുകളാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →