ഭാര്യയെയും, ഭാര്യയുടെ അമ്മയെയും ക്രൂരമായി മർദിച്ച യുവാവ് അറസ്റ്റിൽ

വിഴിഞ്ഞം: ഭക്ഷണത്തോടൊപ്പം വിളമ്പിയ മീൻ കഷണം ചെറുതായിപ്പോയതിന് ഭാര്യയെയും മകനെയും ഭാര്യയുടെ അമ്മയെയും മർദിച്ചയാൾ അറസ്റ്റിൽ .കോട്ടുകാൽ പുന്നക്കുളം വട്ടവിള കുരിശടി വിളയിൽ ബിജു(41) ആണ് അറസ്റ്റിലായത്.

2021 ഒക്ടോബർ 15വെളളിയാഴ്ചയാണ് സംഭവം . രാത്രിയിൽ ഭക്ഷണം വിളമ്പിയപ്പോൾ മീനിന്‍റെ വലിയ കഷണം മകന് നൽകിയെന്നും തനിക്ക് തന്നത് ചെറുതാണെന്നും പറഞ്ഞായിരുന്നു മർദ്ദനം. ബിജു ഭക്ഷണം വലിച്ചെറിഞ്ഞശേഷം ഭാര്യയെയും മകനെയും മർദിക്കുകയായിരുന്നു. തടയാനെത്തിയ ഭാര്യയുടെ അമ്മയെയും മർദിച്ചു. മൂവരുടെയും പരാതിയെതുടർന്നാണ് വിഴിഞ്ഞം എസ്.ഐ. കെ.എൽ.സമ്പത്തിന്റെ നേതൃത്വത്തിൽ പോലീസെത്തി ഇയാളെ അറസ്റ്റുചെയ്തു.

Share
അഭിപ്രായം എഴുതാം