കൊക്കയാറിൽ രക്ഷാപ്രവർത്തനം വൈകി; ആരെയും കണ്ടെത്താനായില്ല

കട്ടപ്പന: ഉരുൾപൊട്ടലിൽ എട്ടുപേരെ കാണാതായ ഇടുക്കി കൊക്കയാറിൽ ഇതുവരെ ആരെയും കണ്ടെത്താനായില്ല. ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ട പ്രദേശത്തേക്ക് ഏറെ വൈകിയാണ് രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാനായത്. അമീ സിയാദ്(10), അംന സിയാദ്(7) അഫ്‌സാര ഫൈസൽ(8) അഫിയാൻ ഫൈസൽ(4), സച്ചു ഷാഹുൽ (7), ഫൗസിയ സിയാദ്(28), ഷാജി ചിറയിൽ(55) ആൻസി സാബു(50) എന്നിവരെയാണ് കൊക്കയാറിൽ കാണാതായത്.

അതേസമയം കൊക്കയാറിൽ രക്ഷാപ്രവർത്തനം വൈകിയെന്ന് പ്രതിപക്ഷ നോതവ് വിഡി സതീശൻ കുറ്റപ്പെടുത്തി. പഞ്ചായത്തംഗം നിരന്തരം ആവശ്യപ്പെട്ടിട്ടും ആരും തിരിഞ്ഞ് നോക്കിയില്ല, മലയോരമേഖലയിൽ ദുരന്തം പതിവാകുന്നുവെന്നും വി.ഡി സതീശൻ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →