കോൽക്കത്ത: സംഗീതജ്ഞൻ ഉസ്താദ് റാഷിദ് ഖാനെ വധിക്കുമെന്നു ഭീഷണിപ്പെടുത്തിയ, ഗായകന്റെ മുൻ ജീവനക്കാരായ രണ്ടുപേരെ പോലീസ് അറസ്റ്റ്ചെയ്തു.ഓഫീസ് അസിസ്റ്റന്റായിരുന്ന പ്രതിയെ യുപിയിൽനിന്നും ഡ്രൈവറായി ജോലിചെയ്തിരുന്നയാളെ കോൽക്കത്തയിൽ നിന്നുമാണ പിടികൂടിയത്. 50 ലക്ഷം രൂപയാണ് ഇരുവരും ആദ്യം ഗായകനോട് ആവശ്യപ്പെട്ടത്. പിന്നീട് ഇത് 20 ലക്ഷമായി കുറയ്ക്കുകയും ചെയ്തു.പണം തന്നില്ലെങ്കിൽ ഡ്രോൺ ഉപയോഗിച്ച് കുടുംബാംഗങ്ങൾക്കുനേരേ ആക്രമണം നടത്തുമെന്നായിരുന്നു ഇവരുടെ ഭീഷണി.