മുംബൈ: ആഡംബരക്കപ്പലിലെ ലഹരിപാർട്ടിയിൽ പങ്കെടുത്ത് അറസ്റ്റിലായ ബോളിവുഡ് താരപുത്രൻ ആര്യൻ ഖാന് മനംമാറ്റം. തെറ്റായ വഴി ഉപേക്ഷിക്കുമെന്നും ഇനി പാവപ്പെട്ടവർക്കുവേണ്ടി പ്രവർത്തിക്കുമെന്നുമാണ് നർകോട്ടിക് കൺട്രോൾ ബ്യൂറോ അധികൃതരുടെ കൗൺസിലിംഗിൽ ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്റെ മകനായ ആര്യൻ ഖാൻ നൽകിയ ഉറപ്പ്.
പേര് മോശമാകുന്ന തരത്തിലുള്ള ഒന്നും തന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും 23 കാരനായ ആര്യൻ പറഞ്ഞു.മുംബൈ തീരത്തെ ആഡംബര കപ്പലിൽ ലഹരിപാർട്ടിക്കിടെ കഴിഞ്ഞ രണ്ടിനാണ് ആര്യൻ അറസ്റ്റിലായത്. ഇപ്പോൾ മുംബൈ ആർതർ റോഡിലെ ജയിലിൽ കഴിയുകയാണ്.
ആര്യനുൾപ്പെടെ അറസ്റ്റിലായ ഏഴു പ്രതികൾക്കുവേണ്ടിയുള്ള കൗൺസിലിംഗിൽ എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്ക്ഡെ ഉൾപ്പെടെ ഉദ്യോഗസ്ഥർ പങ്കെടുത്തു. ജയിൽമോചനം തേടി ആര്യൻ സമർപ്പിച്ച ജാമ്യാപേക്ഷ 20 നു കോടതി പരിഗണിക്കും.