കോഴിക്കോട്: കൂത്താളി ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് കെട്ടിടത്തിന്റെ ഉദ്ഘാടനം ടി.പി രാമകൃഷ്ണന് എം.എല്‍.എ നിർവ്വഹിച്ചു. ടി.പി. രാമകൃഷ്ണന് തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രിയായ സമയത്ത് നടന്ന പേരാമ്പ്ര ഫെസ്റ്റിൽ മൂന്നാം സ്ഥാനം ലഭിച്ചതിന് ഗ്രാന്റായി ലഭിച്ച 15 ലക്ഷം രൂപ ചിലവഴിച്ച് മുന്‍ ഭരണ സമിതിയാണ് കുടുംബശ്രീ സി.ഡി.എസ് കെട്ടിടത്തിന് തറക്കല്ലിട്ടത്.
സി.ഡി.എസ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ജെന്റര്‍ റിസോഴ്സ് സെന്റര്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിന്ദു അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ കോഡിനേറ്റര്‍ പി.സി. കവിത മുഖ്യാതിഥിയായി. ബ്ലോക്ക് മെമ്പര്‍മാരായ സി.എം സനാതനന്, പി.ടി. അഷറഫ്, ക്ഷേമകാര്യ സ്റ്റാന്റിഗ് കമ്മറ്റി ചെയര്മാന് വി.ഗോപി, ഗ്രാമ പഞ്ചായത്ത് അംഗം കെ.വി. രാഗിത, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ടി.പി. സരള, സെക്രട്ടറി സബിത ഒ.കെ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികൾ കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

