ഇന്ത്യ ആവശ്യപ്പെട്ടു; 22 തീവ്രവാദികളെ കൈമാറി മ്യാന്‍മര്‍

ഡല്‍ഹി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ചിരുന്ന 22 നേതാക്കളെ ഇന്ത്യയുടെ ആവശ്യപ്രകാരം മ്യാന്‍മര്‍ കൈമാറി. കാലങ്ങളായി ഇന്ത്യ അന്വേഷിച്ചിരുന്ന തീവ്രവാദ സംഘടനയുടെ നേതാക്കളെയാണ് മ്യാന്‍മര്‍ കൈമാറിയത്. എന്‍എഫ്ഡിബി ആഭ്യന്തര സെക്രട്ടറിയെന്ന് അറിയപ്പെടുന്ന രജന്‍ ഡെയ്മറിയും ഈ സംഘത്തില്‍ ഉള്‍പ്പെടുന്നു. 1600 കിലോമീറ്റര്‍വരുന്ന ഇന്ത്യ മ്യാന്‍മര്‍ അതിര്‍ത്തിയിലെ കൊടുംവനത്തിലാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകള്‍ പരിശീലന ക്യാംപുകള്‍ നടത്തിവന്നത്. ഇന്ത്യന്‍ സൈന്യത്തെ ആക്രമിച്ചശേഷം അതിര്‍ത്തിയിലെ വനത്തിലേക്കു മുങ്ങുകയാണ് ഇവരുടെ പതിവ്. ഇന്ത്യ കൃത്യമായ വിവരം നല്‍കിയതിനെ തുടര്‍ന്ന് മ്യാന്‍മര്‍ സൈന്യം നടത്തിയ ഓപ്പറേഷനിലാണ് ഇവര്‍ വലയിലായത്.

മോദി സര്‍ക്കാര്‍ അധികാരമേറ്റശേഷം മ്യാന്‍മറുമായുള്ള ബന്ധം ശക്തമാക്കിയിരുന്നു. ഇതോടെ അതിര്‍ത്തിയില്‍ സൈനികനീക്കങ്ങള്‍ക്കുള്ള പിന്തുണ ഇന്ത്യക്ക് മ്യാന്‍മര്‍ നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് 2015 ല്‍ ഇന്ത്യയുടെ കമാന്‍ഡോകള്‍ അതിര്‍ത്തിയില്‍ ആക്രമണം നടത്തിയതും ഭീകരക്യാംപുകള്‍ തകര്‍ത്തതും. മണിപ്പൂരിലും അസമിലും തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ത്യ അന്വേഷിക്കുന്ന കൊടുംതീവ്രവാദികളാണ് ഇവര്‍. ഇന്ത്യന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും മ്യാന്‍മര്‍ മിലിട്ടറി കമാന്‍ഡര്‍ ഇന്‍ ചീഫ് മിന്‍ ഓംഗ് ഹയാംഗും സംയുക്തമായി പ്രവര്‍ത്തിച്ചാണ് തീവ്രവാദികളെ പിടികൂടിയതും ഇന്ത്യക്കു കൈമാറിയതും.

മോദി സര്‍ക്കാര്‍ അധികാരമേറ്റശേഷം മ്യാന്‍മറുമായുള്ള ബന്ധം ശക്തമാക്കിയിരുന്നു. ഇതോടെ അതിര്‍ത്തിയില്‍ സൈനികനീക്കങ്ങള്‍ക്കുള്ള പിന്തുണ ഇന്ത്യക്ക് മ്യാന്‍മര്‍ നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് 2015ല്‍ ഇന്ത്യയുടെ കമാന്‍ഡോകള്‍ അതിര്‍ത്തിയില്‍ ആക്രമണം നടത്തിയതും ഭീകരക്യാംപുകള്‍ തകര്‍ത്തതും. മണിപ്പൂരിലും അസമിലും തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ത്യ അന്വേഷിക്കുന്ന കൊടുംതീവ്രവാദികളാണ് ഇവര്‍. ഇന്ത്യന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും മ്യാന്‍മര്‍ മിലിട്ടറി കമാന്‍ഡര്‍ ഇന്‍ ചീഫ് മിന്‍ ഓംഗ് ഹയാംഗും സംയുക്തമായി പ്രവര്‍ത്തിച്ചാണ് തീവ്രവാദികളെ പിടികൂടിയതും ഇന്ത്യക്കു കൈമാറിയതും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →