ബ്രിട്ടനില്‍ പാര്‍ലമെന്റംഗം കുത്തേറ്റു മരിച്ചു

ലണ്ടന്‍: ബ്രിട്ടനില്‍ പാര്‍ലമെന്റംഗം കുത്തേറ്റു മരിച്ചു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗവും സൗത്ത് എന്‍ഡ് വെസ്റ്റില്‍ നിന്നുള്ള എം.പിയുമായ ഡേവിഡ് അമെസ്(69) മരിച്ചത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. ലീ-ഓണ്‍-സീയിലെ ബെല്‍ഫെയര്‍സ് മെത്തഡിസ്റ്റ് പള്ളിയി വോട്ടര്‍മാരുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു അമെസ്.

ഗുരുതരമായി പരിക്കേറ്റ എം.പിക്ക് പ്രാഥമിക ശുശ്രൂഷ നല്‍കിയിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 25 കാരനായ അക്രമിയെ പിന്നീട് അറസ്റ്റ് ചെയ്തു. മറ്റാരും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണു സൂചന.കുത്താനുപയോഗിച്ച കത്തിയും കണ്ടെത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →