ഭക്ഷ്യ എണ്ണയുടെ കസ്‌റ്റംസ്‌ തീരുവ ഒഴിവാക്കി

ഡല്‍ഹി: ഭക്ഷ്യ എണ്ണയുടെ കസ്‌റ്റംസ്‌ തീരുവ ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍ .2021 ഒക്ടോബര്‍ 14 മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരുമെന്ന്‌ സെന്‍ട്രല്‍ ബോര്‍ഡ്‌ ഓഫ്‌ ഇന്‍ഡയറക്ട്‌ ടാക്‌സസ്‌ ആൻഡ് കസ്റ്റംസ്‌ വിജ്ഞാപനത്തില്‍ അറിയിച്ചു. പാംഓയില്‍, സോയാബീന്‍ ,സൂര്യകാന്തി എണ്ണ എന്നിവയുടെ സെസും വെട്ടിക്കുറച്ചിട്ടുണ്ട്‌.

രാജ്യത്തെ കര്‍ഷകര്‍ക്ക്‌ ദോഷം ചെയ്യുന്നതാണ്‌ തീരുമാനമെന്ന്‌ വ്യാപാക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്‌. അതേസംയം ഉത്സവകാലത്ത്‌ ആസ്വാസം പകരാനും ആഭ്യന്തര ലഭ്യത വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നതാണ്‌ പുതിയ തീരുമാനമെന്ന്‌ സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ അവകാശപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →