തിരക്കേറിയ മാര്‍ക്കറ്റില്‍ അക്രമി അഞ്ചുപേരെ അമ്പെയ്ത് കൊലപ്പെടുത്തി

നോര്‍വേ: വടക്കന്‍ യൂറോപ്യന്‍ രാജ്യമായ നോര്‍വേയില്‍അക്രമി അഞ്ചു പേരെ അമ്പെയ്തു കൊന്നു. രണ്ടു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. കോങ്‌സ്ബര്‍ഗ് പട്ടണത്തിലെ തിരക്കേറിയ സൂപ്പര്‍മാര്‍ക്കറ്റിലായിരുന്നു ആക്രമണം. മാര്‍ക്കറ്റില്‍ ഏറ്റവും തിരക്കുണ്ടാകുന്ന വൈകുന്നേരം ആറുമണിക്കായിരുന്നു ആക്രമണം. അക്രമിയെന്ന് സംശയിക്കുന്ന 37 കാരനായ ഡാനിഷ് പൗരനെ പിടികൂടി. നേരത്തെ നോര്‍വീജിയന്‍ പൗരനാണ് ആക്രമണത്തിന് പിന്നിലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഞെട്ടിക്കുന്ന സംഭവമാണെന്നും സമഗ്ര അന്വേഷണം ആരംഭിച്ചുവെന്നും നോര്‍വേ പ്രധാനമന്ത്രി എര്‍ണാ സോള്‍ബെര്‍ഗ് പറഞ്ഞു. ഒരാള്‍ മാത്രമാണ് ആക്രമണത്തിന് പിന്നിലുള്ളതെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തുമെന്നും ഭീകരാക്രമണമടക്കമുള്ള എല്ലാ വശങ്ങളും പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി. സാമൂഹ്യമാധ്യമങ്ങളില്‍ അക്രമണത്തെക്കുറിച്ച് നിരവധി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
 

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →