എറണാകുളം: വ്യവസായ വകുപ്പ് ഏകജാലക ക്ലിയറൻസ് ബോർഡ് യോഗം ചേർന്നു

എറണാകുളം: ജില്ലാ വ്യവസായ വകുപ്പ് ഏകജാലക ക്ലിയറൻസ് ബോർഡ് യോഗം ജില്ലാ കളക്ടർ ജാഫർ മാലികിന്റെ അധ്യക്ഷതയിൽ ചേർന്നു. വ്യവസായ സംരംഭങ്ങളുടെ ലൈസൻസുമായി ബന്ധപ്പെട്ട 26 അപേക്ഷകൾ യോഗത്തിൽ പരിഗണിച്ചു. 17 അപേക്ഷകൾ തീർപ്പാക്കി. ബാക്കിയുള്ളവ മറ്റ് വകുപ്പുതല അന്വേഷണങ്ങൾക്കായി മാറ്റി. തുടർന്ന് ചേർന്ന ജില്ലാ വ്യവസായ വികസന സമിതി യോഗത്തിൽ മൂന്ന് അപേക്ഷകൾ പരിഗണിച്ചു. കളക്ടറേറ്റ് സ്പാർക്ക് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബിജു.പി. എബ്രഹാം സംബന്ധിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →