ന്യൂ ഡല്‍ഹി : രാജ്യത്ത് 95 കോടി വാക്‌സില്‍ വിതരണം ചെയ്‌തുകഴിഞ്ഞതായി ആരോഗ്യവകുപ്പു മന്ത്രി മാന്‍സുഖ് മാണ്ഡവ്യ. 2021 ഒക്ടോബര്‍ 10 ഞായറാഴ്‌ചവരെയുളള കണക്കുകള്‍ പ്രകാരമാണിത്. 100കോടി വാക്‌സിന്‍ വിതരണം എന്ന നാഴികക്കല്ല് ഉടന്‍ പിന്നിടുമെന്നും മാണ്ഡവ്യ ട്വിറ്ററില്‍ കുറിച്ചു.
ലോകത്തെ ഏറ്റവും വിജയകരമായ വാക്‌സിനേഷന്‍ ഡ്രൈവ് ദ്രുതഗതിയില്‍ മുന്നോട്ട് കുതിക്കുകയാണ്. 95 കോടി വാക്‌സിനാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി കേന്ദ്രസര്‍ക്കാര്‍ ഇതുവരെ വിതരണം നടത്തിയത്. ഈ സാഹചര്യത്തില്‍ എല്ലാവരും കുത്തിവയ്‌പെടുക്കണമെന്നും വാക്‌സിന്‍ സ്വീകരിക്കാന്‍ മറ്റുളളവരെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

