സൗദിയില്‍ മലയാളി കുഴഞ്ഞുവീണ് മരിച്ചു

റിയാദ്: ജോലികഴിഞ്ഞ് താമസസ്ഥലത്തേക്ക് വരുന്നതിനിടെ കുഴഞ്ഞുവീണ പ്രവാസിമലയാളി സൗദിയില്‍ മരിച്ചു. കണ്ണൂര്‍ വളക്കൈ കുറുമാത്തൂര്‍ കുന്നുമ്മല്‍ ഇബ്രാഹീം(60) ആണ് മരിച്ചത്. സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുകയായിരുന്നു ഇദ്ദേഹം. ജോലികഴിഞ്ഞ് താമസസ്ഥലത്തേക്ക് വരുംവഴി രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ഖത്തീഫ് സെന്‍ട്രല്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ബുധനാഴ്ച രാവിലെയോടെ മരണം സംഭവിച്ചു. ഭാര്യ: സുഹറ. മക്കള്‍: അന്‍വര്‍, സഫീര്‍, പരേതനായ സാബിര്‍. മൃതദേഹം സൗദിയില്‍തന്നെ സംസ്‌കരിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →