പ്ലാസ്റ്റിക് മുക്ത ഇന്ത്യ; അമീര്‍ഖാന് നന്ദി അറിയിച്ച് മോദി

ന്യൂഡല്‍ഹി ആഗസ്റ്റ് 28: ഇന്ത്യയില്‍ പ്ലാസ്റ്റികിന്‍റെ ഉപയോഗം ഒഴിവാക്കിയതിന് ബോളിവുഡ് നടന്‍ അമീര്‍ ഖാന് ബുധനാഴ്ച നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്ലാസ്റ്റികിന്‍റെ ഉപയോഗം നിരോധിച്ചതിന് പൂര്‍ണ്ണ പിന്തുണ അറിയിച്ചുകൊണ്ട് അമീര്‍ഖാന്‍ ട്വീറ്റ് ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഈ ഉദ്യമത്തെ നാം എല്ലാവരും പിന്തുണയ്ക്കണമെന്നും, പ്ലാസ്റ്റികിന്‍റെ ഉപയോഗം നമ്മളും കുറയ്ക്കണമെന്നും അമീര്‍ഖാന്‍റെ ട്വീറ്റില്‍ പറയുന്നു.

നിങ്ങളുടെ വിലയേറിയ പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും, ബാക്കിയുള്ളവര്‍ക്ക് ഇതൊരു പ്രചോദനമാണെന്നും മോദി നന്ദി സൂചകമായി ട്വീറ്റ് ചെയ്തു. മഹാത്മ ഗാന്ധിയുടെ 150-ാം ജന്മദിനത്തോടനുബന്ധിച്ച് ആള്‍ ഇന്ത്യ റേഡിയോയിലൂടെ ‘മന്‍ കീ ബാത്ത്’ പരിപാടിയിലൂടെയാണ് പുതിയൊരു വിപ്ലവത്തിന് നാം തുടക്കം കുറിക്കുകയാണെന്ന് മോദി അറിയിച്ചത്. ഒക്ടോബര്‍ 2ന് പ്ലാസ്റ്റിക് നിരോധിത രാജ്യത്തിനെ ഗാന്ധിജിയ്ക്കായി സമര്‍പ്പിക്കുമെന്നും മോദി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →