ഷോർട്ട് ഫിലിം മുകളിലൂടെയും വെബ് സീരീസുകളിലൂടെയും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധയാകർഷിച്ച മുഖമാണ് കാർത്തിക് ശങ്കർ. ഇപ്പോഴിതാ തെലുങ്കു ചിത്രം സംവിധാനം ചെയ്തുകൊണ്ട് സംവിധാന വേഷമണിഞ്ഞു വെള്ളിത്തിരയിലേക്ക് കടന്നിരിക്കുകയാണ് കാർത്തിക്ക് .
യുവതാരം കിരൺ അബ്ബവാരവും സഞ്ജന ആനന്ദും നായികാ നായകൻ മാരായെത്തുന്ന തെലുങ്കു ചിത്രത്തിന്റെ സംവിധായകൻ ആയിട്ടാണ് കാർത്തിക് ശങ്കറിന്റെ അരങ്ങേറ്റം.പ്രശസ്ത സംവിധായകനായ കോടി രാമകൃഷ്ണ യുടെ മകളായ കോടി ദിവ്യ നിർമിക്കുന്ന ഈ ചിത്രത്തിന്റെ സംഗീതസംവിധാനം മണി ശർമ്മ നിർവ്വഹിക്കുന്നു.
നവംബർ ആദ്യവാരത്തോടെ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ പൂജ ഹൈദരാബാദ് അന്നപൂർണ സ്റ്റുഡിയോയിൽ വെച്ച് നടന്നു. കേരളത്തിൽ നിന്നും ഇവിടെ വന്ന് ആദ്യമായി സംവിധാനം ചെയ്യുന്ന ഒരാൾ ഞാനായിരിക്കും. കോടി രാമകൃഷ്ണ സാറിനാൽ പരിചയപ്പെടുത്ത പെടുന്നു എന്നതിൽ സന്തോഷം. കാർത്തിക് ശങ്കർ പറയുന്നു.

