ദോഹ: യാത്രക്കാരുടെ നിബന്ധനകളില്‍ മാറ്റം വരുത്തി ഖത്തര്‍. ആരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്സിന് സ്വീകരിച്ചവര്‍ക്കെല്ലാം ഇനി രണ്ടു ദിവസ ക്വാറന്റൈന് മതിയെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യ ഉള്‍പ്പെടെ എക്സപ്ഷണല്‍ റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ നിന്നുള്ള വിസിറ്റ് വിസയിലുള്ള കുട്ടികള്‍ക്കും യാത്രാനുമതിയും നല്കി. ഇനിമുതല്‍ വാക്സിന് സ്വീകരിക്കാത്ത 12ന് വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് കോവിഡ് കുത്തിവെപ്പ് സ്വീകരിച്ച മാതാപിതാക്കള്‍ക്കൊപ്പം ഖത്തറിലെത്താം. രണ്ടു ദിവസമാണ് ഇവര്‍ക്ക് ക്വാറന്റീന് നിര്‍ദേശിച്ചത്. അതേസമയം, 12 വയസ്സിന് മുകളിലുള്ളവര്‍ വാക്സിനേറ്റഡ് അല്ലെങ്കില്‍ വിസിറ്റ് വിസയില്‍ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കില്ല. ഒക്ടോബര്‍ ആറ് ബുധനാഴ്ച ഉച്ച രണ്ടു മണി മുതല്‍ മാറ്റം പ്രാബല്ല്യത്തില്‍ വരുമെന്ന് അധികൃതര്‍ ഇവര്‍, ഖത്തറിലെത്തി 36 മണിക്കൂറിനുള്ളില്‍ പി.സി.ആര് ടെസ്റ്റും, ആന്റി ബോഡി ടെസ്റ്റും പൂര്‍ത്തിയാക്കിയിരിക്കണം
വാക്സിന് സ്വീകരിച്ചവര്‍ക്ക് ഇനി ഖത്തറില്‍ രണ്ടുദിവസം ക്വാറന്റൈന് മതി
