ഡാം തുറന്നുവിട്ട വെള്ളത്തിൽ ബൈക്ക് യാത്രികൻ ഒഴുകിപ്പോയി ; അഗ്നിശമന സേന സാഹസികമായി രക്ഷപ്പെടുത്തി

പാലക്കാട്: ഡാമിൽ നിന്ന് തുറന്നുവിട്ട വെള്ളത്തിന്റെ ഒഴുക്കിൽ പാലക്കാട് പെരുമാട്ടിയിൽ ബൈക്കും യാത്രികനും ഒലിച്ചുപോയി. അഗ്നിശമന സേന എത്തിയാണ് ബൈക്ക് യാത്രികനെ രക്ഷപ്പെടുത്തിയത്. പെരുമാട്ടി പഞ്ചായത്ത് മൂലത്തറ ഡാമിന് താഴെ നിലംപതി പാലത്തിലാണ് അപകടം നടന്നത്.

ബൈക്ക് യാത്രക്കാരനായ മുനിയപ്പനാണ് (34) ഒഴുക്കിൽപ്പെട്ടത്. ഡാമിൽ നിന്നും തുറന്നുവിട്ട വെള്ളത്തിന്റെ ശക്തമായ ഒഴുക്കിൽ ബൈക്കും മുനിയപ്പനും നിലംപതി പാലത്തിനു താഴേക്ക് ഒലിച്ചുപോകുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →