കേസിൽ പിടിച്ച കോടികൾ വില വരുന്ന ചന്ദനതൈലം കെ സുധാകരൻ നേരിട്ട് കടത്തിയെന്ന് മുൻ ഡ്രൈവർ

തിരുവനന്തപുരം : കെ പി സി സി അധ്യക്ഷൻ കെ സുധാകരനെതിരെ കൂടുതൽ ഗുരുതരമായ ആരോപണവുമായി മുൻ ഡ്രൈവർ രംഗത്ത്.

വനം മന്ത്രിയായിരിക്കെ മറയൂരിൽ നേരിട്ടെത്തി മറ്റൊരു കേസിൽ പിടിച്ച ചന്ദനതൈലം കെ സുധാകരൻ കടത്തികൊണ്ടു പോയെന്നും ഇതിൽ അന്വേഷണം ഉണ്ടായില്ലെന്നും മുൻ ഡ്രൈവർ പ്രശാന്ത് ബാബു ശനിയാഴ്ച(02/10/21) ആരോപിച്ചു.

32 കോടിയിൽ 16 കോടി മാത്രമാണ് ചെലവാക്കിയത്. ബാക്കി സുധാകരൻ അനധികൃതമായി ചെലവാക്കി. അനധികൃത സമ്പാദ്യം മുഴുവൻ ചെന്നൈയിലെ ചിട്ടിയിൽ നിക്ഷേപിച്ചുവെന്നും പ്രശാന്ത് ബാബു ആരോപിക്കുന്നുണ്ട്.

ആരോപണങ്ങൾക്കെല്ലാം കൃത്യമായ തെളിവ് തന്റെ പക്കലുണ്ടെന്നും പ്രശാന്ത് ബാബു പറഞ്ഞു. കൈവശമുള്ള തെളിവുകളെല്ലാം വിജിലൻസിന് നൽകിയിട്ടുണ്ടെന്നും പ്രശാന്ത് ബാബു അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →