തിരുവനന്തപുരം: ഇടവ സ്വദേശിനിയ്ക്കും കുട്ടികള്‍ക്കും നേരെയുള്ള കയ്യേറ്റം; ബാലവകാശ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം ഇടവ സ്വദേശിനി സജിമോളെയും രണ്ട് കുട്ടികളെയും ഭര്‍ത്താവിന്റെ ബന്ധുക്കള്‍ കയ്യേറ്റം ചെയ്ത സംഭവത്തില്‍  സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു.

സാമൂഹ്യമാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ചെയര്‍മാന്‍ കെ.വി.  മനോജ് കുമാര്‍ സ്വമേധയായാണ് കേസെടുത്തത്. വര്‍ക്കല സ്വദേശിയായ ഭര്‍ത്താവ് ഷംസുദ്ദീന്റെ മരണ ശേഷം സജിമോളെയും കുട്ടികളെയും ബന്ധുക്കള്‍ മര്‍ദ്ദിച്ചതായും ഭീഷണിപ്പെടുത്തിയതായുമാണ് ആരോപണം. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് 30 ദിവസത്തിനകം റിപ്പോര്‍ട്ടു നല്‍കാന്‍ വര്‍ക്കല, അയിരൂര്‍ പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും ആറ്റിങ്ങല്‍ ഡി.വൈ.എസ്.പിക്കും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →