പത്തനംതിട്ട: വെച്ചൂച്ചിറ പോളിടെക്നിക് കോളജില്‍ ലാറ്ററല്‍ എന്‍ട്രി പ്രവേശനം

പത്തനംതിട്ട: വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ 2021-22 അധ്യയനവര്‍ഷത്തെ ത്രിവത്സര ഡിപ്ലോമ കോഴ്സുകളില്‍  മൂന്നാം സെമസ്റ്ററിലേക്ക് ലാറ്ററല്‍ എന്‍ട്രി പ്രകാരമുളള  പ്രവേശനം ഈ മാസം 29 ന് നടക്കും. രജിസ്ട്രേഷന്‍ സമയം അന്നേ ദിവസം രാവിലെ ഒന്‍പത് മുതല്‍ 10.30 വരെ ആയിരിക്കും. വെച്ചൂച്ചിറ സര്‍ക്കാര്‍  പോളിടെക്നിക് കോളജില്‍ ഓപ്ഷന്‍ നല്‍കിയിട്ടുളള, പത്തനംതിട്ട ജില്ലാ റാങ്ക് ലിസ്റ്റില്‍  ഉള്‍പ്പെട്ട എല്ലാ അപേക്ഷകര്‍ക്കും കൗണ്‍സിലിംഗില്‍ പങ്കെടുക്കാം.  വിദ്യാര്‍ഥികള്‍ ആവശ്യമായ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും, ഫീസും സഹിതം രക്ഷകര്‍ത്താവിനൊപ്പം പ്രവേശനത്തിനെത്തിച്ചേരണം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം  പ്രവേശനത്തില്‍ പങ്കെടുക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക്  www.polyadmission.org/let   എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →