‘കുടിയൊഴിപ്പിക്കലിനിടെയുണ്ടായ സംഘർഷത്തിൽ പോപ്പുലർ ഫ്രണ്ടിന് പങ്ക്’; ആരോപണവുമായി അസം മുഖ്യമന്ത്രി

ഗുവാഹത്തി: കുടിയൊഴിപ്പിക്കലിനിടെയുണ്ടായ സംഘർഷത്തിൽ തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിന് പങ്കുണ്ടെന്ന ആരോപണവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. പൊലീസ് വെടിവെപ്പിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും പൂർണമായി പുറത്തുവരാതെ വിഷയത്തിൽ എന്താണ് സംഭവിച്ചതെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ദരാങ് ജില്ലയിലാണ് 800ഓളം കുടുംബങ്ങളെ പദ്ധതിക്കുവേണ്ടി സർക്കാർ ഭൂമിയിൽ നിന്ന് ഒഴിപ്പിക്കാൻ ശ്രമിച്ചത്.

പൊലീസ് നടപടിക്കിടെയുണ്ടായ സംഘർഷത്തെ തുടർന്ന് നടത്തിയ വെടിവെപ്പിൽ 12കാരൻ ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടു. വെടിവെപ്പിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. രാജ്യവ്യാപകമായ പ്രതിഷേധമാണ് അസം സർക്കാറിനെതിരെ സോഷ്യൽ മീഡിയയിൽ ഉണ്ടായത്. വെടിയേറ്റ് നിലത്തുവീണയാളെ ജില്ലാ അധികൃതർ നിയമിച്ച ഫോട്ടോഗ്രാഫർ ആഞ്ഞുചവിട്ടുന്ന ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. പത്തോളം പൊലീസുകാർക്കും സംഘർഷത്തിൽ പരിക്കേറ്റെന്ന് സർക്കാർ അറിയിച്ചു.

പ്രദേശത്തെ പാവപ്പെട്ട ജനങ്ങളിൽ നിന്ന് ചിലർ കുടിയൊഴിപ്പിക്കലിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാൻ 28 ലക്ഷം രൂപ പിരിച്ചെടുത്തതിന്റെ തെളിവ് സർക്കാറിന് ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇവരുടെ വിവരം ലഭിച്ചിട്ടുണ്ട്. ഇവരാണ് കുടിയൊഴിപ്പിക്കലിനെതിരെ ആളുകളെ സംഘടിപ്പിച്ചതും പ്രശ്‌നങ്ങൾ ഉണ്ടാക്കിയതും. സംഭവത്തിൽ ഉൾപ്പെട്ട ആറ് പേരുടെ പേരും വിവരങ്ങളും സർക്കാറിന് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രദേശത്തെ ജനങ്ങൾക്ക് ഭക്ഷണ വിതരണത്തിനെന്ന പേരിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രദേശത്തെത്തി. കോളേജ് അധ്യാപകൻ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് ആരോപണം ഉയർന്നത്. ഇവരെയെല്ലാം അന്വേഷഷണ പരിധിയിൽ കൊണ്ടുവരും. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് അസം സർക്കാർ കേന്ദ്രത്തിന് കത്തെഴുതിയിരുന്നു. വെടിവെപ്പിൽ സംസ്ഥാന സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കുടിയൊഴിപ്പിക്കൽ നിർത്തിവെക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 60 കുടുംബങ്ങളെ മാത്രമേ ഇനി ഒഴിപ്പിക്കാനുള്ളൂ. അവിടെയെങ്ങനെ ആയിരക്കണക്കിന് ആളുകളെത്തി. പ്രതിപക്ഷം സംഭവം മുതലെടുക്കാൻ ശ്രമിക്കുകയാണ്. പ്രദേശവാസികളാണ് പൊലീസിന് നേരെ ആദ്യം ആക്രമണം നടത്തിയതെന്ന് ദൃശ്യങ്ങൾ മുഴുവൻ കണ്ടാൽ മനസ്സിലാകും. ദൃശ്യങ്ങൾ മുഴുവൻ കാണാതെയാണ് മാധ്യമങ്ങൾ വിമർശിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

600 ഹെക്ടർ ഭൂമിയിൽ നിന്നാണ് പദ്ധതിക്കുവേണ്ടി 800ഓളം കുടുംബങ്ങളെ ഒഴിപ്പിക്കുന്നത്. ഇവർ ഭൂമി കൈയേറിയതാണെന്നാണ് സർക്കാർ വാദം. അനധികൃതമായി നിർമിച്ച നാല് ആരാധനാലങ്ങളും പൊളിച്ചുനീക്കി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →