രത്‌നം നല്‍കാമെന്ന പറഞ്ഞ്‌ 42 ലക്ഷംരൂപ തട്ടിയെടുത്ത നാലുപേര്‍ക്കെതിരെ കേസെടുത്തു

ശ്രീകണ്‌ഠാപുരം : അപൂര്‍വങ്ങളായ രത്‌നങ്ങളും സ്വര്‍ണവും വില്‍ക്കാനുണ്ടെന്ന്‌ വിശ്വസിപ്പിച്ച്‌ 42,50,000രൂപ തട്ടിയെടുത്തതായി പരാതി. കൈതപ്രം പുറത്തേട്ട്‌ ഹൗസില്‍ ഡെന്നീസ്‌ ജോസഫാണ് പരാതി നല്‍കിയത്‌. സംഭവത്തില്‍ നാലുപേര്‍ക്കെതിരെ കേസെടുത്തു. കോറമ്പില്‍ ജസ്വിന്‍ വി ജോസ്‌(45) ,ആന്ധ്രപ്രദേശ്‌ അനന്തപുരിയിലെ നായിഡു(40), കോട്ടയം തിരുവഞ്ചൂരിലെ സിഎസ്‌ ശ്രീനാഥ്‌ (35), കോട്ടയത്തെ ജിജിന്‍(45) എ്‌ന്നിവര്‍ക്കെതിരെയാണ്‌ കേസെടുത്തത്‌.

ശ്രീകണ്‌ഠാപുരത്തെ മുഹമ്മദാലി എന്നയാളുടെ 450 ഗ്രാം തൂക്കം വരുന്ന രത്‌നങ്ങളും മറ്റ്‌ സ്വര്‍ണങ്ങളും വിരല്‍ക്കാനുണ്ടെന്ന്‌ പറഞ്ഞാണ്‌ സംഘം ഡെന്നീസ്‌ ജോസഫിനെ സമീപിച്ചത്‌. തുടര്‍ന്ന്‌ ആഭരണങ്ങള്‍ പരിശോധിക്കാന്‍ വിദഗ്‌ദനെ കൊണ്ടുവരുന്നുണ്ടെന്ന്‌ പറഞ്ഞു. യുകെയില്‍ നിന്നു വരുന്നവരാണെന്നും പറഞ്ഞ്‌ വിശ്വസിപ്പിച്ച്‌ 2019 ഒക്ടോബര്‍ 31ന്‌ അരലക്ഷം രൂപ ഡെന്നീസില്‍ നിന്നും കരസ്ഥമാക്കി. പിന്നീട്‌ ജെറിന്‍ വി ജോസും, ജിജിനും ചേര്‍ന്ന്‌ പലതവണ ഗൂഗിള്‍പേ വഴി ലക്ഷങ്ങള്‍ കൈക്കലാക്കി.

അവസാനം കണ്ണൂര്‍ സിറ്റി സെന്ററിന് സമീപമുളള ഹോട്ടലില്‍ വച്ച ശ്രീനാഥ്‌ 12 ലക്ഷം രൂപയും കൈക്കലാക്കി. പിന്നീട്‌ സ്വര്‍ണവും രത്‌നങ്ങളും നല്‍കാതെ സംഘം മുങ്ങുകയായിരുന്നു.ഫോണ്‍ വിളിച്ചാല്‍ എടുക്കാത്ത സ്ഥിതിയുണ്ടായി. ഇതേ തുടര്‍ന്നാണ്‌ പോലീസില്‍ പരാതി നല്‍കിയത്‌. എസ്‌.ഐ എവി ചന്ദ്രന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →