ലഖ്നൗ: അഖില ഭാരതീയ അഖാഡ പരിഷത്ത് പ്രസിഡന്റ് മഹന്ത് നരേന്ദ്ര ഗിരി മഹാരാജിനെ ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലെ ഗ്രാജിലെ മഠത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 72 വയസ്സായിരുന്നു. മരണം ആത്മഹത്യയാണെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. വാതില്‍ അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. നരേന്ദ്ര ഗിരി മഹാരാജിനെ നൈലോണ്‍ കയറില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് സൂചിപ്പിക്കുന്ന 78 പേജുള്ള ആത്മഹത്യാ കുറിപ്പ് പോലിസ് കണ്ടെടുത്തു. വീടില്‍തകര്‍ത്താണ് പോലിസ് അകത്തുകടന്നത്.തന്റെ ആശ്രമം എന്തുചെയ്യണമെന്നതിനെക്കുറിച്ച് ആത്മഹത്യാക്കുറിപ്പില്‍ വിശദമായി എഴുതിയിട്ടുണ്ട്.ആശ്രമത്തിന്റെ ഭാവി പരിപാലനം സംബന്ധിച്ചും കത്തിലുണ്ട്.പല കാരണങ്ങളാല്‍ അസ്വസ്ഥനായിരുന്നുവെന്നും അതിനാലാണ് ജീവിതം അവസാനിപ്പിക്കുന്നതെന്നും കുറിപ്പിലുണ്ട്. താന്‍ അഭിമാനത്തോടെ ജീവിച്ചുവെന്നും അതില്ലാതെ ജീവിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം എഴുതി.
അഖില ഭാരതീയ അഖാഡ പരിഷത്ത് പ്രസിഡന്റ് തൂങ്ങി മരിച്ച നിലയില്‍
