ഇമ്രാന്‍ഖാനുമായി സൗഹൃദമുള്ള സിദ്ദു രാജ്യദ്യോഹിയും ദേശീയ ഭീഷണിയുമെന്ന് അമരീന്ദര്‍സിങ്ങ്

ചണ്ഡീഗഢ്: നവജ്യോത് സിങ് സിദ്ദുവിന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനുമായി സൗഹൃദമുണ്ടെന്നും അത് രാജ്യ സുരക്ഷയെ ബാധിക്കുമെന്നും
പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍സിങ്ങ്. കോണ്‍ഗ്രസ്സിനുള്ളിലെ പോരിനെത്തുടര്‍ന്ന് രാജിവച്ച ശേഷം മാധ്യമങ്ങളെ കാണുന്നതിനിടയിലാണ് ആരോപണം.ഇതുപോലുള്ള ഒരാളെ മുഖ്യമന്ത്രിയാക്കാനുള്ള ശ്രമം പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

നവജ്യോത് സിങ് സിദ്ദു ദേശവിരുദ്ധനാണെന്നും ചാഞ്ചാട്ടക്കാരനാണെന്നും കഴിവില്ലാത്തവനാണെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബിന് മാത്രമല്ല, ഇന്ത്യക്കും സിദ്ദുവിന്റെ സാന്നിധ്യം ഭീഷണിയാണ്. അതുപോലെയൊരു മനുഷ്യന് രാജ്യത്തെ നശിക്കാന്‍ വിട്ടുകൊടുക്കാനാവില്ല. അവസാന നിമിഷം വരെ പോരാടുമെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →